Celebrities Entertainment

ലെച്ചു പരമ്പരയിൽ നിന്നും പിന്മാറിയത് തന്നെ; വിവാദങ്ങൾ കെട്ടടങ്ങാതെ ഉപ്പും മുളകും പരമ്പര

ഉപ്പുംമുളകും മലയാളം മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പര ആണെങ്കിലും അത്രത്തോളം തന്നെ വിവാദങ്ങൾക്കും ഈ പരമ്പര സാക്ഷ്യം വഹിച്ചിട്ടുണ്ട്. നീലുവായി എത്തുന്ന നിഷ സാരംഗ് മുതൽ, പ്രധാന കഥാപാത്രം കൈകാര്യം ചെയ്ത നടിയുടെ വീഡിയോ ലീക്ക് ആയത് ഉൾപ്പെട്ട വിവാദം വരെ എത്തിയ പരമ്പര അടുത്തിടെയാണ് ആയിരം എപ്പിസോഡുകൾ പൂർത്തീകരിച്ചത്.

മലയാള സീരിയൽ ചരിത്രത്തിൽ ഇന്നേവരെ കാണാത്ത വിധത്തിലുള്ള അത്യന്തം ആഘോഷ പൂർവ്വമായിട്ടാണ് ഈ എപ്പിസോഡിൽ ലച്ചുവിന്റെ വിവാഹം ടീം ഷൂട്ട് ചെയ്തത്. ഇതോടെ റിയൽ ലൈഫിനെ വെല്ലുന്ന തരത്തിലുള്ള കാഴ്ച്ചയാണ് ഉപ്പും മുളകും പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഈ ഒരൊറ്റ ഈവന്റിനായി ലക്ഷക്കണക്കിന് രൂപയാണ് അണിയറ പ്രവർത്തകർ ചിലവാക്കിയത്.

വിവാഹവുമായി ബന്ധപെട്ട് യുവനടൻ ഷെയ്ൻ നിഗം വരെയുള്ളവരുടെ പേരുകൾ ഉയർന്നുകേട്ട സമയത്താണ് നായികാ നായകൻ ഫെയിം ഡെയിൻ ഡേവിസ് പരമ്ബരയിൽ എത്തിയതും ലച്ചുവിന്റെ സിദ്ദുവായ് രംഗ പ്രവേശം ചെയ്യുന്നതും. ഇരുവരും ഒരുമിച്ചുള്ള രണ്ടു എപ്പിസോഡുകൾ ചാനൽ സംപ്രേക്ഷണവും ചെയ്തു. എന്നാൽ ലച്ചുവിന്റെ വിവാഹം ആഘോഷിച്ചപ്പോൾ തന്നെ പ്രേക്ഷകർ നടിയുടെ പിന്മാറ്റത്തെ കുറിച്ചും ചർച്ചകൾ നടത്തിയിരുന്നു.

ആർഭാടപൂർവ്വമായ വിവാഹം, ഹണിമൂണിനായി ദമ്ബതികളുടെ ഡൽഹി യാത്ര, തുടങ്ങിയ നിരവധി രംഗങ്ങൾക്കാണ് പിന്നീട് പ്രേക്ഷകർ സാക്ഷ്യം വഹിച്ചത്. ഇതിനെപ്രതി നിരവധി ചർച്ചകളും പ്രേക്ഷകർ സോഷ്യൽ മീഡിയ വഴി നടത്തി.

സാധാരണ ഒരു സീരിയലിൽ നിന്നും താരങ്ങൾ പിന്മാറുമ്പോൾ ഉണ്ടാകുന്ന പതിവ് ശൈലി തന്നെയല്ലേ ഈ പരമ്പരയിലും നടന്നത് എന്ന പ്രേക്ഷകരുടെ സംശയവും വർധിച്ചിരുന്നു. മാത്രമല്ല സോഷ്യൽ മീഡിയ പ്‌ളാറ്റ് ഫോമുകളിൽ സജീവമായിരുന്ന നടിയുടെ നിശബ്ദതയും പ്രേക്ഷകരുടെ സംശയത്തിന് ആക്കം കൂട്ടി.

അതേസമയം ലച്ചുവായി എത്തുന്ന ജൂഹി റുസ്തഗി പരമ്ബരയിൽ നിന്നും പിന്മാറിയ പോലെയാണെന്നും താരത്തിനെ കൊണ്ട് വരാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും പരമ്പരയുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങൾ സൂചന നൽകുന്നുണ്ട്. ഒരു പക്ഷേ ഈ ഗോസിപ്പുകൾ ശരിയാവുകയും ലച്ചു മടങ്ങി വരാതിരിക്കുകയും ചെയ്താൽ ലച്ചുവില്ലാത്ത ഉപ്പും മുളകും പ്രേക്ഷകർ എങ്ങനെ സ്വീകരിക്കും എന്ന് കണ്ടറിയേണ്ടി വരും.

ലച്ചുവായി ജൂഹിക്ക് പകരം മറ്റാരെയും പ്രേക്ഷകർ പെട്ടെന്ന് അംഗീകരിക്കുകയുമില്ല എന്നുറപ്പാണ്. ഗോസിപ്പുകൾ ശരിയാവാതിരിക്കാൻ ഏറ്റവും ആഗ്രഹിക്കുന്നത് സീരിയിലിൻറെ അണിയറപ്രവർത്തകർ തന്നെയാവും എന്നുറപ്പ്.

Tags

About the author

Anju Nayana AN

Add Comment

Click here to post a comment