Fashion

സിംപിൾ ആൻഡ് ട്രെൻഡി ലുക്കിൽ ലേഡിസൂപ്പർസ്റ്റാർ

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. താരത്തിൻറെ ചിത്രങ്ങളൊക്കെ ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോഴിത മഞ്ജു തന്റെ പുതിയ ചിത്രവും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്.

പൊതുവേ നാടൻ വേഷത്തിലാണ് മഞ്ജുവിനെ കാണാറ്. എന്നാൽ സ്‌റ്റൈലിഷ് ലുക്കിലുള്ള പുതിയ ചിത്രം ആരാധകർ ഒന്നടങ്കം ഏറ്റെടുത്തിയിരിക്കുകയാണ്. പച്ച നിറത്തിലെ ബ്ലെയ്‌സറിനും പിങ്ക് ഫുൾ സ്ലീവ് ഷർട്ടിനുമൊപ്പം ഓഫ് വൈറ്റ് ടീ ഷർട്ടുമാണ് മഞ്ജുവിന്റെ വേഷം.

ഈ മാറ്റം വിശ്വസിക്കാനാവുന്നില്ലെന്നും എല്ലാവർക്കും പ്രചോദനമേകുന്ന നടിയാണ് മഞ്ജുവെന്നുമാണ് ചിത്രത്തിന് ലഭിക്കുന്ന കമൻറുകളിലധികവും.

About the author

Anju Nayana AN

Add Comment

Click here to post a comment

Featured