Entertainment Movies

ഒരു സീൻ പോലും ഷക്കീലയുമായി ഒരുമിച്ച് അഭിനയിച്ചിട്ടില്ല, അതിലിപ്പോൾ ദുഃഖമുണ്ട്: കിന്നാരത്തുമ്പികളിൽ അഭിനയച്ചതിനെ കുറിച്ച് സലിം കുമാർ

ബി ഗ്രേഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയ ആയ ഷക്കീല ഒരുകാലത്ത് മലയാളികളുടെ ഹൃദയങ്ങൾ കോരിത്തരിപ്പിച്ച നടിയായിരുന്നു. പിന്നീട് അത്തരം ചിത്രങ്ങളുടെ പ്രാമുഖ്യം നഷ്ടമായപ്പോൾ പതിയെ പിന്നണിയിലേക്ക് മറഞ്ഞു. എന്നാൽ ഇപ്പോൾ താരം മുൻനിര ചിത്രങ്ങളിൽ അഭിനയിക്കുന്നുണ്ട്.

മോഹൻലാൽ നായകനായ സൂപ്പർഹിറ്റ് ചിത്രം ചോട്ടാ മുംബയിൽ അതിഥി വേഷത്തിൽ നടി എത്തിയിരുന്നു. കിന്നാരത്തുമ്പി കൾ എന്ന ചിത്രത്തിലൂടെയായിരുന്നു ഷക്കീല സിനിമകളുടെ ഉത്ഭവം. ചിത്രത്തിൽ മലയാളത്തിലെ ദേശീയ അവാർഡ് ജേതാവ് സലിം കുമാറും അഭിനയിച്ചിരുന്നു.

എന്നാൽ ശരിക്കും ഒരു അവാർഡ് പടം പോലെ ഒരുക്കിയ സിനിമയാണന്നും പിന്നീട് അശ്ലീല സിനിമയായി മാറിയതാണെന്നും പറയുകയാണ് ഇപ്പോൾ സലീം കുമാർ. വർഷങ്ങൾക്ക് മുൻപ് ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് കിന്നാരത്തുമ്പികളിൽ അഭിനയിച്ച അനുഭവം സലിം കുമർ വെളിപ്പെടുത്തിയത്.

ഷക്കീല ആദ്യമായിട്ട് വരുന്ന പടമാണ് കിന്നാരത്തുമ്പികൾ. അന്ന് ഷക്കീലെ ഒന്നും ആർക്കുമറിയില്ല. എനിക്കും അറിയില്ല. അങ്ങനെ ഉദ്ദേശിച്ചൊന്നും ഉണ്ടാക്കിയ സിനിമയല്ല. അവർ അതൊരു അവാർഡ് പടമായിട്ടാണ് എടുത്തത്. എന്നോട് റോഷൻ എന്നൊരു ചേട്ടനാണ് ചിത്രത്തിലെ വേഷത്തെ കുറിച്ച് പറഞ്ഞത്.

മൂന്നാർ ഭാഗത്ത് എവിടെയോ ആയിരുന്നു ഷൂട്ട്. അന്ന് ഈ അശ്ലീല രംഗങ്ങൾ ഒന്നും സിനിമയിൽ ഇല്ല. അവർ ഈ സിനിമയും കൊണ്ട് ഒരുപാട് ഇടത്ത് പോയി. ഒരു ഡിസ്ട്രിബ്ര്യൂട്ടറും ഈ സിനിമയെ പരിഗണിച്ചില്ല. ആരും സിനിമ എടുക്കാതെ വന്നതോടെയാണ് അതൊരു മോശം സിനിമയായത്.

ഒരു ദിവസം ഞാൻ അതിന്റെ ഡബ്ബിങ്ങിന് പോയി. അപ്പോഴാണ് അവർ എന്നോട് ഇക്കാര്യം പറഞ്ഞത്. സിനിമയിൽ കുറച്ച് അശ്ലീല രംഗങ്ങൾ ചേർക്കുന്നതിനെ കുറിച്ചായിരുന്നു അത്. പടം ആരും എടുക്കുന്നില്ലെങ്കിൽ പിന്നെ എന്ത് ചെയ്യാനാണ്. നിങ്ങൾ അങ്ങനെ ചെയ്തോളു എന്ന് ഞാൻ പറഞ്ഞു.

പക്ഷെ നിങ്ങൾ എനിക്കൊരു വാക്ക് തരണം. പടത്തിന്റെ പോസ്റ്ററിൽ എന്റെ ഫോട്ടോ വെക്കരുത്. അവർ എന്റെ അപേക്ഷ പരിഗണിച്ചു. പോസ്റ്ററിൽ എന്റെ പടം വച്ചില്ല. നല്ല ഉദ്ദേശത്തോടെ മാത്രം എടുത്ത സിനിമയായിരുന്നു അത്. ഷക്കീലയുമായി ഒരുമിച്ച് അഭിനയിച്ചിട്ടില്ല. ഒരു സീൻ പോലും എനിക്ക് ഇല്ലായിരുന്നു.

അതിലിപ്പോൾ ദുഃഖമുണ്ട്. അത്തരത്തിലൊരു പടം വരാൻ കാരണം തന്നെ നമ്മൾ മലയാളികളാണ്. സത്യം പറഞ്ഞാൽ അശ്ലീല സീനുകൾ എല്ലാം രണ്ടാമത് ഷൂട്ട് ചെയ്ത് ചേർത്തതാണ്. അതിനെ കുറിച്ച് ആ സംവിധായകന് പോലും അറിയില്ല. പുള്ളി ആ സിനിമ ഒരു അവാർഡ് പടമായിട്ടാണ് ചെയ്തത്. നിർമാതാവ് സ്വന്തമായി ചില രംഗങ്ങൾ കൂട്ടി ചേർത്തതാണ്. നിർമാതാവിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും താരം പറയുന്നു.

ആ സമയത്ത് ഞാൻ സിനിമയിൽ സജീവമാകുന്നതേയുള്ളു. പക്ഷേ എന്റെ നാട്ടിൽ വൃദ്ധന്മാർ ഞാൻ അഭിനയിച്ച സിനിമകളിൽ ഏറ്റവുമധികം കണ്ടിട്ടുള്ളത് കിന്നാരത്തുമ്പികളാണ്. അന്ന് കല്യാണം കഴിച്ചിരുന്നു. ഭാര്യ അങ്ങനെ ആ സിനിമയ്ക്കൊന്നും പോകില്ലല്ലോ. മക്കള് രണ്ട് പേരും ചെറുതായിരുന്നു.

രസകരമായ മറ്റൊരു സംഭവം കൂടി ശേഷം നടന്നു. തെങ്കാശി പട്ടണത്തിന്റെ ഷൂട്ടിങ് പഴനിയിൽ നടക്കുകയാണ്. രാവിലെ ചായ കുടിക്കാൻ ഞാൻ തട്ടുകടയിൽ പോയി. അവിടെ രണ്ട് മൂന്ന് പേർ എന്നെ ചൂണ്ടി കാണിക്കുന്നത് കണ്ടു. എന്നെ തെറ്റിദ്ധരിക്കപ്പെടതായി എനിക്ക് തോന്നി. മൂന്നാല് ദിവസം കുറേ ആളുകൾ എനിക്ക് ചുറ്റും കൂടി.

ഒരാൾ എന്റെ അടുത്ത് വന്ന് നിങ്ങൾ നടനാണോ എന്ന് ചോദിച്ചു. ഞാൻ തമിഴിൽ അഭിനയിച്ചിട്ടില്ലെന്ന് അവരോട് പറഞ്ഞു. ആ സിനിമയുടെ പേര് അവര് പറഞ്ഞിട്ടും എനിക്ക് മനസിലായില്ല. ഞാനല്ലെന്ന് അവരോട് പറഞ്ഞോണ്ട് ഇരുന്നു.

പിന്നാലെ ആ സിനിമയുടെ മലയാളത്തിലെ പേര് കൂടി അവർ പറഞ്ഞു. അത് കിന്നാരത്തുമ്പി ആയിരുന്നു.
പിറ്റേ ദിവസം മുതൽ അവിടെ ജനസാഗരമായി. അന്ന് അവിടെ സുരേഷ് ഗോപിയും ലാലുമൊക്കെ ഉണ്ട്. അവരൊക്കെ അതിലെ നടന്ന് പോകുമ്പോൾ എനിക്ക് ചുറ്റും ആളുകൾ. ഇവരുടെ പിറകേ ആരുമില്ല. മാത്രമല്ല ഞാൻ അവിടെ എന്ത് ആവശ്യത്തിന് പോയാലും ആളുകളൊക്കെ ചെയ്ത് തന്നു. മറ്റൊരു മലയാള സിനിമയ്ക്ക് പോലും എനിക്ക് ഇത്രയും ബഹുമാനം കിട്ടിയിട്ടില്ലെന്നും സലിം കുമാർ പറയുന്നു.

About the author

Anuradha Sathyan