Celebrities Entertainment

നായികയാക്കാം പക്ഷേ ഞങ്ങൾ അഞ്ച് പേർ നിന്നെ മാറി മാറി ഉപയോഗിക്കുമെന്ന് നിർമ്മാതാവ്: കിടിലൻ മറുപടി നൽകി ശ്രുതി ഹരിഹരൻ

ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത് തെന്നിന്ത്യൻ സിനിമയിൽ പേരെടുത്ത താരമാണ് നടി ശ്രുതി ഹരിഹരൻ. സിനിമ കമ്പനി എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ അരങ്ങേറിയത്. ദുൽഖർ സൽമാന്റെ സോളോ എന്ന ചിത്രത്തിൽ നായികയായും വേഷമിട്ടു.

നൃത്തവും അഭിനയവും ഒരുപോലെ കൊണ്ട് പോകുന്ന ശ്രുതിയുടെ ആദ്യ ചിത്രം കന്നഡ ഭാഷയിൽ ഇറങ്ങിയ ലൂസിയയാണ്. 2017 ൽ മികച്ച നടിക്കുള്ള കർണാടക സംസ്ഥാന അവാർഡും താരം കരസ്ഥമാക്കിയിട്ടുണ്ട്.

അതേ സമയം കന്നഡ ഇൻഡസ്ട്രിയിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം. കന്നഡ സിനിമയ്ക്കായുള്ള എന്റെ ആദ്യ മീറ്റിംഗ് തന്നെ നിരാശപ്പെടുത്തുന്നതും ഭയപ്പെടുത്തുന്നതുമായിരുന്നു.

അന്ന് എനിക്ക് 18 വയസ്സു മാത്രമെ പ്രായമുള്ളു. ഞാൻ ആ സിനിമ അവസാനം ചെയ്തില്ല. അതിനും വർഷങ്ങൾക്ക് ശേഷം പ്രമുഖനായ ഒരു കന്നഡ നിർമ്മാതാവ് എന്നോട് ഫോണിൽ വിളിച്ചു പറഞ്ഞു, നായികയാക്കാം, പക്ഷെ ഞങ്ങൾ അഞ്ച് നിർമ്മാതാക്കളുണ്ട്, ഞങ്ങൾ മാറി മാറി ഞങ്ങളുടെ ഇഷ്ടാനുസരണം നിന്നെ ഉപയോഗിക്കും.

ഞാനിത് ഇപ്പോഴും ഓർക്കുന്നു, ഞാൻ അയാൾക്ക് കൊടുത്ത മറുപടി, ഞാൻ ചെരിപ്പ് ഇട്ടോണ്ടാണ് നടക്കുന്നത് എന്റെ അടുത്ത് വന്നാൽ ഞാൻ അത് വെച്ച് അടിക്കുമെന്നാണ് ശ്രുതി പറഞ്ഞു. താൻ പറഞ്ഞത് കന്നടയിലെ സിനിമാകാർക്കിടയിൽ ചർച്ചയായി. അതിനുശേഷം കന്നടയിൽ നിന്നും നിരവധി ഓഫറുകൾ വന്നുവെന്ന് ശ്രുതി പറയുന്നു. അതേസമയം തമിഴ് സിനിമയിൽ നിന്നും സമാനമായ അനുഭവം ഒരു നിർമാതാവുമായി തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് താരം പറയുന്നു.

അന്നും എനിക്ക് വഴക്കിടേണ്ടി വന്നു. അതിന് ശേഷം ഇതുവരെ തമിഴിൽ നിന്ന് ഓഫറുകളൊന്നും വന്നിട്ടില്ല സിനിമയിലെ സ്ത്രീകൾ ഇതിനെതിരെ പ്രതികരിക്കണമെന്നാണ് ശ്രുതി ആവശ്യപ്പെടുന്നത്. നോ എന്ന് പറയാൻ ഒരു മടിയും കാണിക്കേണ്ട. പുരുഷന്മാരെ മാത്രം കുറ്റം പറയുകയല്ല വേണ്ടത്. കാസ്റ്റിംഗ് കൗച്ചിനെതിരെ ശക്തമായി പ്രതികരിക്കുകയാണ് വേണ്ടതെന്ന് ശ്രുതി വ്യക്തമാക്കുന്നു.

About the author

Anuradha Sathyan