Celebrities Entertainment Life

എവിടെ ചെന്നാലും ഞാൻ ഗിന്നസ് പക്രുവിന്റെ മോളാണെന്നാണ് അവൾ സ്വയം പരിചയപ്പെടുത്തുന്നത്: മകളെക്കുറിച്ച് ഗിന്നസ് പക്രു

മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് ഗിന്നസ് പക്രു. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. ഏറ്റവും ഉയരം കുറഞ്ഞ സിനമാ നിർമാതാവ് തുടങ്ങിൽ നിരവധി വിശേഷങ്ങൾ പക്രുവിന് ഉണ്ട്.

എന്നാൽ ഇപ്പോൾ മകളെക്കുറിച്ച് തുറന്നുപറയുകയാണ് ഗിന്നസ് പക്രു. ഗിന്നസ് പക്രുവിന്റെ മോളാണെന്നാ സ്വയം പരിചയപ്പെടുത്തുന്നത്. എവിടെയെങ്കിലും പരിപാടികൾക്കു പോയാൽ എന്നെ നോക്കാനായിട്ട് എന്റെ കൂടെത്തന്നെ നിൽക്കും.

ഞങ്ങൾ തമ്മിൽ കളിക്കുന്നത് കാണുന്നോർക്ക് ചിരിയാണെങ്കിലും ഞങ്ങൾ ഭയങ്കര സീരിയസാണെന്നും പക്രു പറയുന്നു. അവളുടെ കൂട്ടുകാരെയൊക്കെ പരിചയപ്പെടുത്തും. ഫോണിൽ വിളിച്ചു തന്നിട്ട് അവരോടു സംസാരിക്കാനൊക്കെ പറയും.

റൺ കേരള റൺ എന്ന പരിപാടിയുടെ ചോറ്റാനിക്കരയിലെ ഉദ്ഘാടകൻ ഞാനായിരുന്നു. ഇക്കാര്യം ഞാൻ ഭാര്യയോടു പറയുന്നതു കേട്ടപ്പോൾ മകൾക്കും വരണമെന്നായി. വാശിപിടിക്കാതിരിക്കാൻ അപ്പോൾ സമ്മതിച്ചുകൊടുത്തു. പക്ഷേ, കൊണ്ടുപോയില്ല പിറ്റേ ദിവസത്തെ പത്രത്തിൽ ഫോട്ടോ വന്നപ്പോൾ ഞാനവൾക്ക് കാണിച്ചു കൊടുത്തു. ദേ അച്ഛന്റെ ഫോട്ടോ കണ്ടോ അതുകണ്ട് എന്നെ കൊണ്ടോവാന്നു പറഞ്ഞതല്ലേയെന്നു പറഞ്ഞു ഭയങ്കര വഴക്ക്.

ഇതു വലിയ ആൾക്കാരുടെ പരിപാടിയാണ്, ചെറിയ കുട്ടികൾക്കുള്ളതല്ല എന്നു പറഞ്ഞു സമാധാനിപ്പിക്കാൻ നോക്കിയപ്പോൾ വന്നു ഡയലോഗ്. അപ്പോൾ കുട്ടിയായുള്ള അച്ഛൻ പോയതോ എന്നും ഗിന്നസ് പക്രു പറയുന്നു.

2006 മാർച്ചിൽ ആണ് ഗിന്നസ് പക്രു ഗായത്രി മോഹനെ വിവാഹം ചെയ്തത്. ഭാര്യക്ക് സാധാരണ പോലെ തന്നെ ഉയരമുണ്ട്. 2009 ൽ ഇരുവർക്കും ഒരു പെൺകുഞ്ഞ് പിറന്നു. ദീപ്ത കീർത്തി എന്നാണ് മകൾക്ക് പേരിട്ടത്.

ദീപ്തയ്ക്ക് മുൻപ് ഒരു കുഞ്ഞ് ഇരുവർക്കും പിറന്നെങ്കിലും ആ കുഞ്ഞ് രണ്ടാഴ്ച മാത്രമേ ജീവിച്ചിരുന്നുള്ളുവെന്ന് പക്രു പറഞ്ഞിട്ടുണ്ട്ഗായത്രിയെ വിവാഹം ചെയ്യുമ്‌ബോൾ രണ്ടു വർഷം പോലും തങ്ങളുടെ ദാമ്പത്യം നിലനിൽക്കില്ലെന്ന് ചിലർ പറഞ്ഞിരുന്നെന്നും പക്രു വ്യക്തമാക്കിയിരുന്നു.

About the author

Anuradha Sathyan