Entertainment Movies

താൻ വഞ്ചിക്കപ്പെട്ടു, അക്കാര്യം ഓർക്കുമ്പോൾ നിരാശ തോന്നാറുണ്ട്; വെളിപ്പെടുത്തലുമായി കാതൽ സന്ധ്യ

മലയാളത്തിന്റെ കുടുംബ നായകൻ ജയറാം നായകനായ അലീസ് ഇൻ വണ്ടർലൻഡ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ താരമാണ് കാതൽ സന്ധ്യ. നിരവധി വേഷങ്ങൾ അവതരിപ്പിച്ച് മലയാള സിനിമയിൽ തിളങ്ങി നിന്ന താരം മറ്റു തെന്നിന്ത്യൻ ഭാഷകളിലും അഭിനയിച്ചു.

കാതൽ എന്ന ചിത്രത്തിലാണ് തമിഴ് സിനിമയിൽ താരം അരങ്ങേറിയത്. മലയാളത്തേക്കാൾ കൂടുതൽ അവസരം താരത്തിന് ലഭിച്ചത് തമിഴിലാണ്. പിന്നീട് മലയാളത്തിലെ ചുരുക്കം ചില സിനിമകളിൽ നായിക വേഷം ചെയ്തെങ്കിലും 2015 ൽ ഐറ്റി ഉദ്യോഗസ്ഥനായ വെങ്കിട് ചന്ദ്രശേഖരനുമായുള്ള വിവാഹ ശേഷം താരം സിനിമയിൽ നിന്ന് വിട്ടുനിന്നു.

സൂപ്പർ സ്റ്റാർ ചിമ്പു നായകനായ വല്ലഭൻ എന്ന ചിത്രത്തിൽ താൻ വഞ്ചിക്കപ്പെട്ടെന്ന താരത്തിന്റെ വെളിപ്പെടുത്തൽ നേരത്തെ വൈറലായിരുന്നു. ആ സിനിമയെ കുറിച്ച് ഓർക്കുമ്പോൾ തനിക്ക് നിരാശയാണെന്ന് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറയുകയാണ് താരം.

സിനിമയുടെ ഷൂട്ടിങ്ങിന് മുൻപ് തന്നോട് വേറൊരു കഥയും അഭിനയിക്കാൻ എത്തിയപ്പോൾ വേറൊരു കഥയുമാണ് അവിടെ സംഭവിച്ചതെന്നും. തന്നോട് സൗഹൃദത്തിന്റെ കഥ പറഞ്ഞു പക്ഷേ സിനിമയിൽ അതൊന്നും അല്ല സംഭവിച്ചത്.

തന്നോട് പറഞ്ഞ കഥ എല്ലാവരോടും പറഞ്ഞാൽ അത് വേറെ സിനിമയായി പോകുമെന്നും താരം പറഞ്ഞു. സന്ധ്യക്ക് പുറമെ നയൻതാര റീമ സെൻ എന്നിവരും ഈ ചിത്രത്തിൽ നായിക വേഷത്തിൽ ഉണ്ടായിരുന്നു.

About the author

Anuradha Sathyan