Celebrities Entertainment

അവർ എന്റെ ആദ്യ രാത്രിയും കുളമാക്കും, അത് ഓർക്കുമ്പോൾ എനിക്ക് പേടിയുണ്ട് തുറന്ന് പറഞ്ഞ് ഷംന കാസ്സിം

മലയാള സിനിമയിലേക്ക് ഡാൻസ് റിയാലിറ്റി ഷോയിലൂടെ കാലെടുത്തുവെച്ച നടിയാണ് ഷംന കാസിം. മലയാളത്തിൽ പ്രമുഖ തരങ്ങളോടൊപ്പം നല്ല വേഷങ്ങൾ ചെയ്തെങ്കിലും ഉദ്ദേശിച്ച നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞിരുന്നില്ല.

അതേ സമയം തമിഴിലും തെലുങ്കിലും ഷംനയ്ക്ക് മലയാളത്തിലേതിനേക്കാൾ തിളങ്ങാൻ കഴിഞ്ഞിരുന്നു.
തമിഴിൽ നല്ല ചിത്രങ്ങൾ ചെയ്ത ഷംന കാസിമിന് തമിഴകത്ത് ചിന്ന അസിൻ എന്ന ഒരു വിളിപ്പേര് കൂടിയുണ്ട്. ദളപതി വിജയ് പോലും തന്നെ ചിന്ന അസിൻ എന്ന് വിളിക്കാറുണ്ടെന്ന് ഷംന മുമ്പ് പറഞ്ഞിരുന്നു.

അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഷംന തന്റെ വിശേഷങ്ങളെ കുറിച്ചും വിവാഹ സ്വപ്നങ്ങളെ കുറിച്ചുമെല്ലാം സംസാരിച്ചിരുന്നു. ഷംനയുടെ വാക്കുകൾ ഇങ്ങനെ; വീട്ടിൽ എല്ലാവരുടെയും സമ്മതത്തോടെ വേണം എന്റെ വിവാഹം എന്ന് മമ്മിക്ക് നിർബന്ധമാണ്.

തനിക്ക് ഒരു പ്രണയമുണ്ടായിരുന്നു. പരസ്പ്പര ധാരണയോടെ ആണ് ആ ബന്ധം അവസാനിപ്പിച്ചത്. ആ പ്രണയത്തിന്റെ കാര്യത്തിൽ അത് നടക്കില്ലെന്ന് ഉറപ്പായിരുന്നു. ഞാൻ ഒരാളുടെ ആദ്യരാത്രി കുളമാക്കിയിട്ടുണ്ട്. അത് ഓർക്കുമ്പോൾ എനിക്ക് പേടിയുമുണ്ട്. കാരണം അവർ ചാലഞ്ച് ചെയ്തിട്ടുണ്ട്.

എൻെ ആദ്യരാത്രി അവർ കുളമാക്കി കയ്യിൽതരുമെന്ന്. എനിക്ക് നാല് വയസ്സുള്ളപ്പോഴാണ് മൂത്ത ഇത്താത്തയുടെ വിവാഹം. വിവാഹം കഴിഞ്ഞു ആദ്യ ദിനം രാത്രിയായപ്പോൾ ഞാൻ നേരെ ഇത്താത്തയുടെ മുറിയിലെ കട്ടിലിൽ സ്ഥാനം പിടിച്ചു.

ഇത് കണ്ടു ഇക്കാക്ക ആകെ കിളി പോയി. ഞാൻ പറഞ്ഞു ഇക്കാക്ക കിടന്നോളൂ. ഞാൻ ഇവിടെ സൈഡിൽ ഇത്താത്തയുടെ അടുത്താ കിടക്കുന്നതെന്ന്. എന്റെ മമ്മി ഓടി വന്നു ഇന്ന് മോള് എന്റെയടുത്ത് കിടക്കാൻപറഞ്ഞു. ഞാൻ പറഞ്ഞു നടക്കൂല ഞാൻ ഇത്താത്തയുടെ അടുത്താ കിടക്കുന്നേ എന്ന്. ബന്ധുക്കൾ എല്ലാം പല മോഹന വാഗ്ദാനങ്ങളുമായി എത്തി.

എനിക്ക് ഒരു കുലുക്കവുമില്ല. ഒടുവിൽ ഇക്കാക്ക പറഞ്ഞു സാരമില്ല ഇവിടെ കിടന്നോട്ടെ എന്ന്. ഇനിയാണ് ട്വിസ്റ്റ് ചെറുപ്പത്തിൽ എനിക്ക് ബെഡ്ഡിൽ മൂത്രമൊഴിക്കുന്ന അസുഖമുണ്ടായിരുന്നു. അന്ന് രാത്രി ഞാനവരുടെ ബെഡ്ഡിൽ മൂത്രമൊഴിക്കുകയും ചെയ്തു. ഇക്കാക്ക ഇപ്പോഴും അത് പറഞ്ഞു എന്നെ കളിയാക്കും. ഷംന കാസിം പറഞ്ഞു.

About the author

Anuradha Sathyan