Celebrities Entertainment

അന്ന് ശ്രിനിവാസന് 3000 രൂപ കൊടുത്തപ്പോൾ സുൽഫിത്ത് മമ്മൂട്ടിയെ വഴക്കുപറഞ്ഞു: വെളിപ്പെടുത്തലുമായി മണിയൻപിള്ള രാജു

മെഗാസ്റ്റാർ മമ്മൂട്ടിയുടെ 69ാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. താരത്തിന് ആശംസാപ്രവാഹമാണ് സോഷ്യൽ മീഡിയയിൽ. പ്രായത്തെപ്പോലും തോൽപ്പിക്കുന്ന മമ്മൂട്ടിയുടെ ലുക്കിനെക്കുറിച്ചാണ് എല്ലാവരുടെയും സംസാര വിഷയം. മമ്മൂട്ടിയുടെ വിജയത്തിനുപിന്നിൽ നിൽക്കുന്നത് ഭാര്യ സുൽഫിത്താണ്.

വക്കീൽ ജോലി ഉപേക്ഷിച്ചു നടനാകുക എന്ന സ്വപ്നത്തിലേക്ക് മമ്മൂട്ടിയെ യാത്ര ചെയ്യാൻ പിന്തുണച്ചത് സുൽഫത് ആണ്. സുൽഫിത്തിനെക്കുറിച്ച് മണിയൻപിള്ളരാജു ഒരു അഭിമുഖത്തിൽ പറഞ്ഞകാര്യം വീണ്ടും വൈറലാവുകയാണ്. ലോകത്തുള്ള ഭാര്യമാരിൽ ഏറ്റവും നല്ല അഞ്ചുപേരെ തെരഞ്ഞെടുക്കുകയാണെങ്കിൽ അതിലൊരാൾ മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തായിരിക്കും എന്നാണ് മണിയൻപിള്ള രാജു പറയുന്നത്.

അതിരാത്രം എന്ന മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്താണ് നടൻ ശ്രീനിവാസന്റെ വിവാഹം നിശ്ചയിച്ചത്. എന്നാൽ ഒരു താലിമാല വാങ്ങാൻ പോലും കാശ് ഇല്ലാതെ ശ്രീനിവാസൻ ബുദ്ധിമുട്ടിലായിരുന്നു. മണിയൻപിള്ളയോട് അന്ന് ശ്രീനിവാസൻ കാശ് കടം ചോദിച്ചു.

തന്റെ കൈയിൽ കാശ് ഒന്നും ഇല്ലാത്തത് കൊണ്ട് മണിയൻപിള്ള ഈ കാര്യം മമ്മൂട്ടിയെ അറിയിച്ചു.
മമ്മൂട്ടി ശ്രീനിയെ റൂമിൽ വിളിച്ചിട്ട് കുറെ വഴക്കുപറഞ്ഞു. നിനക്കെന്തെങ്കിലും ആവശ്യം വന്നാൽ എന്നോട് വേണ്ടെ ചോദിക്കാനെന്നൊക്കെ പറഞ്ഞ് മമ്മൂട്ടി ദേഷ്യപ്പെട്ടിട്ട് താലിമാല വാങ്ങിച്ചോയെന്ന് പറഞ്ഞ് മൂവായിരം രൂപയെടുത്തു കൊടുത്തു.

ഞാൻ ആ രംഗത്തിന് സാക്ഷിയായിരുന്നു ഈ വിവരം മമ്മൂട്ടി ഭാര്യ സുൽഫത്തിനോട് പറഞ്ഞു.അത് കേട്ടതും ഭാര്യ വല്ലാതെ മമ്മൂട്ടിയെ വഴക്കുപറഞ്ഞു. അങ്ങേരെപ്പോലൊരു നടൻ നിങ്ങളോട് താലിമാല വാങ്ങാൻ പണം കടം ചോദിച്ചപ്പോൾ മൂവായിരം രൂപയാണോ കൊടുക്കുന്നതെന്ന് ചോദിച്ചുകൊണ്ടായിരുന്നു വഴക്ക്.

എന്റെ കൈവശം അപ്പോൾ മൂവായിരം രൂപയെ ഉണ്ടായിരുന്നുള്ളുവെന്നും അത് കൊടുത്തുവെന്നും മമ്മൂട്ടി പറഞ്ഞപ്പോൾ പതിനായിരം രൂപയെങ്കിലും കൊടുക്കണമായിരുന്നുവെന്ന് സുൽഫത്ത് പറഞ്ഞതായി മണിയപിള്ള വെളിപ്പെടുത്തുന്നു.

About the author

Anuradha Sathyan