Entertainment Movies

മമ്മൂട്ടിയും നയൻതാരയും വീണ്ടും: തസ്‌കരവീരൻ രണ്ടാം ഭാഗം വരുന്നതിന്റെ ആവേശത്തിൽ ആരാധകർ

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ നയൻ താരയും മലയാളികളുടെ ഇഷ്ട താരജോഡികളാണ് ഇരുവരും ജോഡികളായെത്തുന്ന ചിത്രങ്ങൾക്ക് വൻ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

രാപ്പകൽ, തസ്‌കരവീരൻ, പുതിയ നിയമം, ഭാസ്‌കർ ദി റാസ്‌ക്കൽ തുടങ്ങിയ ഹിറ്റ് സിനിമകളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. ഇപ്പോഴിതാ ഈ ഭാഗ്യജോഡികൾ വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്.

2005 ൽ നയൻ താരയും മമ്മൂട്ടിയും നായികാ നായകൻമാരായി എത്തിയ ചിത്രമാണ് തസ്‌കരവീരൻ. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നതിനോടൊപ്പം തന്നെ ആക്ഷനും കൈകാര്യം ചെയാ ചിത്രം സൂപ്പർ ഹിറ്റായി മാറിയിരുന്നു .

മലയാളത്തിന്റെ പ്രിയ നായികയായിരുന്ന ഷീലയും ചിത്രത്തിൽ പ്രധാന കഥാപാത്രമായെത്തിയിരുന്നു. ഇപ്പോഴിതാ തസ്‌കരവീരന് രണ്ടാം ഭാഗമൊരുക്കുന്നുവെന്നാണ് സംവിധായകൻ പ്രമോദ് പപ്പൻ അറിയിക്കുന്നത്.

ചിത്രത്തിൽ മമ്മൂക്കയും നയൻസും വീണ്ടുമെത്തുമെന്ന് സംവിധായകൻ വെളിപ്പെടുത്തുന്നു . രണ്ടാം ഭാഗത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞുവെന്നും ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കുമെന്നും പ്രമോദ് പപ്പൻ പറയുന്നു.

About the author

Anuradha Sathyan