Celebrities Entertainment

മോഹനലാലിനൊപ്പം അഭിനയിച്ചു എന്ന് പറയുന്നതിനേക്കാൾ ജീവിച്ചു എന്ന് പറയുന്നതാകും നല്ലത്: നടി മീന

തെന്നിന്ത്യൻ സിനിമകളിലിലെല്ലാം മികച്ച വേഷങ്ങൾ ചെയ്ത് പ്രേക്ഷക ശ്രദ്ധ നേടിയ താരസുന്ദരിയാണ് നടി മീന. ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന് അതിന് ശേഷം നിരവധി സിനിമകളിൽ അഭിനയിച്ച് താരം സിനിമയിൽ തന്റെ സ്ഥാനം നേടിയെടുത്തു.

എല്ലാ തെന്നിന്ത്യൻ ഭാഷകളിലും സജീവമായ മീനയ്ക്ക് മലയാളത്തോട് പ്രത്യേക താല്പര്യം ഉണ്ടായിരുന്നു. അതിന് കാരണം മീനയുടെ പിതാവ് തമിഴ്നാട് സ്വദേശിയും മാതാവ് കണ്ണൂർ സ്വദേശിനിയും ആയതിനാലായിരുന്നു.

ബാലതാരമായി അഭിനയിച്ച് തിരക്ക് വർദ്ധിച്ചതോടെ എട്ടാം ക്ലാസിൽ പഠനം നിർത്തുകയും പിന്നീട് സ്വകാര്യ കോച്ചിങ് സൗകര്യത്തോടെ പത്താം ക്ലാസ്സ് പഠനം പൂർത്തിയാക്കുകയും ചെയ്തു. മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിച്ച മീന എടുത്തുപറയേണ്ടത് മോഹൻലാലിനൊപ്പമുള്ള അഭിനയമാണ്.

ഒരുപാട് സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. മോഹൻലാലുമായി നല്ലൊരു ബന്ധം സൂക്ഷിക്കുന്നുണ്ടെന്ന് മീന പലപ്പോഴും പറഞ്ഞിട്ടുണ്ട്. മോഹനലാലിനൊപ്പം അഭിനയിച്ചു എന്ന് പറയുന്നതിനേക്കാൾ ജീവിച്ചു എന്ന് പറയുന്നതാകും നല്ലത്.

മോഹൻലാൽ കഥാപാത്രമായി ക്യാമറക്ക് മുന്നിലെത്തിയാൽ അഭിനയിക്കുകയാണെന്ന് തോന്നാറില്ല. ജീവിക്കുന്നതായാണ് ഫീൽ ചെയ്യുക. മോഹൻലാലിന്റെ നായികയായി അഭിനയിക്കാൻ ബുദ്ധിമുട്ടാണെന്നും അതിനാൽ മോഹൻലാൽ ചിത്രങ്ങളിൽ ജീവിക്കാനാണ് ശ്രമിച്ചതെന്നും മീന പറഞ്ഞു.

About the author

Anuradha Sathyan